തയ്യാറെടുപ്പുകള്‍ ഇല്ലാത്ത പെട്ടെന്നുള്ള ഒരു യാത്രയാണിത്... എന്റെ ഈ ഏകാന്തതയില്‍, ഒര്മകളിലൂടെയുള്ള മനസിന്റെ യാത്ര..

ആദ്യം നീ എന്നില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. എങ്കിലും പരസ്പരമുള്ള വിശ്വാസം കൊണ്ടും, രണ്ടു പേരുടെയും ജീവിതത്തിലെ വൈതരണികള്‍ പരസ്പരം പറഞ്ഞും ആശ്വസിപ്പിച്ചും നമ്മള് പരസ്പരം അടുത്തു. നിശബ്ദമായി നീ കണ്ണീരോഴുക്കിയത് എനിക്കോര്‍മയുണ്ട്. നമുക്ക് പ്രണയത്തിന്റേതായ ഈ ദിനങ്ങള്‍ ഞാന്‍ മറക്കില്ല. നിന്റെ കണ്ണ് നിറഞ്ഞതും, കണ്ണുനീര് കൊണ്ട് തൂവല നനഞു കുതിര്‍ന്നതും എനിക്കൊരു വിഷമത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. നീ എന്നെ അത്രമാത്രം സ്നേഹിക്കുന്നു എന്ന് എനിക്ക് ബോധ്യമായ നിമിഷങ്ങളായിരുന്നു അത്. ഹൃദയ രഹസ്യങ്ങള്‍ നാം പരസ്പരം പങ്കുവച്ചതും, കുറച്ചു ലഭിച്ചപ്പോഴേക്കും ഞാന്‍ ആര്‍ത്തി പിടിച്ചതും, നീയെന്നോട് പിണങ്ങിയതും, പിന്നെ, നിന്റെ വരണ്ട ചുണ്ടുകള്‍ വിറകൊണ്ടതും, കരഞ്ഞു കരഞ്ഞു നീയെന്നെ കരയിച്ചതും പ്രീയമുല്ലവനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
ഒന്നും ഓര്‍ക്കാതെ മിണ്ടാതെ കൈകോര്‍ത്തു നടക്കണം നമുക്ക്, നീണ്ടു പോകും നിഴലുകള്‍ ചിത്രങ്ങള്‍ രേഖപ്പെടുത്തണം, നിന്റെ മിഴികള്‍ എന്റെ മനസ്സിന്റെ മിന്നലാട്ടങ്ങളും സ്പര്‍ശനത്തിന്റെ ഓര്‍മ്മകള്‍ ആത്മഹര്‍ശങ്ങളും. ഹേയ്...നീ ഓര്‍ക്കുക എന്റെ പ്രണയത്തിന്റെ മെത്ത നിറയെ മഞ്ഞ പൂക്കളാണ്. ഒരു വസന്തം മുഴുവന്‍ നിനക്ക് വേണ്ടി കാത്തു വച്ചിട്ടുണ്ട് ഞാന്‍. ഇത്രയും ആനന്ദം നിന്നെ പ്രലോഭിപ്പിക്കുന്നുവെങ്കില്‍, നീ വരുക.....
ഈ മഞ്ഞു ഉരുകും മുന്‍പ്...ഈ പൂക്കളെല്ലാം വിടരും മുന്‍പ്.... ഞാന്‍ കാത്തിരിക്കുകയാണ് നിന്റെ വരവിനായി......