3 Mar 2011

മനസിന്റെ യാത്ര..


            യ്യാറെടുപ്പുകള്‍ ഇല്ലാത്ത പെട്ടെന്നുള്ള ഒരു യാത്രയാണിത്... എന്റെ ഈ ഏകാന്തതയില്‍, ഒര്മകളിലൂടെയുള്ള മനസിന്റെ യാത്ര..


            ത് പോലൊരു ഏകാന്തതയില്‍ ആയിരുന്നു നീ എന്റെ മനസിലേക്ക് ഒരു കള്ള ചിരിയും കുസൃതിതരവുമായി കടന്നു വന്നത്. എന്തിനായിരുന്നു അന്ന് നീ എന്നെ പറ്റിച്ചത്? എന്തായാലും നിന്റെ പേരുള്ള നിന്റെയും എന്റെയും ആ സുഹൃത്തിനു നന്ദി പറയാം...അവനറിയാതെ അവനാണ് നമ്മെ കണ്ടു മുട്ടിച്ചത്. സത്യത്തില്‍ അവനോടുള്ള സൌഹൃതമാണ്, അവനെന്നു തെറ്റിദ്ധരിച്ചു നിന്നോട് ചാറ്റ് ചെയ്യാന്‍ ഇടവരുത്തിയത്. അല്ലെങ്കില്‍ ഒരു പരിജയവും ഇല്ലാത്ത ഒരാളോട് ഞാന്‍ ചാറ്റ് ചെയ്യുമായിരുന്നോ? ഇല്ലെന്നു തോന്നുന്നു! എന്നിട്ടും എന്തെ നിന്റെ ആ കള്ള ചിരിയില്‍ ഞാന്‍ സ്നേഹം കണ്ടെത്തി? അറിയില്ല!  എനിക്കറിയില്ല....

           
ദ്യം നീ എന്നില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. എങ്കിലും പരസ്പരമുള്ള വിശ്വാസം  കൊണ്ടും,  രണ്ടു പേരുടെയും ജീവിതത്തിലെ വൈതരണികള്‍ പരസ്പരം പറഞ്ഞും ആശ്വസിപ്പിച്ചും നമ്മള്‍ പരസ്പരം അടുത്തു. നിശബ്ദമായി നീ കണ്ണീരോഴുക്കിയത് എനിക്കോര്‍മയുണ്ട്. നമുക്ക് പ്രണയത്തിന്റേതായ ഈ ദിനങ്ങള്‍ ഞാന്‍ മറക്കില്ല. നിന്റെ കണ്ണ് നിറഞ്ഞതും, കണ്ണുനീര്‍ കൊണ്ട് തൂവല നനഞു കുതിര്‍ന്നതും എനിക്കൊരു വിഷമത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. നീ എന്നെ അത്രമാത്രം സ്നേഹിക്കുന്നു എന്ന് എനിക്ക് ബോധ്യമായ നിമിഷങ്ങളായിരുന്നു അത്. ഹൃദയ രഹസ്യങ്ങള്‍ നാം പരസ്പരം പങ്കുവച്ചതും, കുറച്ചു ലഭിച്ചപ്പോഴേക്കും ഞാന്‍ ആര്‍ത്തി പിടിച്ചതും, നീയെന്നോട്‌ പിണങ്ങിയതും, പിന്നെ, നിന്റെ വരണ്ട ചുണ്ടുകള്‍ വിറകൊണ്ടതും, കരഞ്ഞു കരഞ്ഞു നീയെന്നെ കരയിച്ചതും പ്രീയമുല്ലവനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. 
            
                 ന്നും ഓര്‍ക്കാതെ മിണ്ടാതെ കൈകോര്‍ത്തു നടക്കണം നമുക്ക്,  നീണ്ടു പോകും നിഴലുകള്‍ ചിത്രങ്ങള്‍ രേഖപ്പെടുത്തണം, നിന്റെ മിഴികള്‍ എന്റെ മനസ്സിന്റെ മിന്നലാട്ടങ്ങളും സ്പര്‍ശനത്തിന്റെ ഓര്‍മ്മകള്‍ ആത്മഹര്‍ശങ്ങളും. ഹേയ്...നീ ഓര്‍ക്കുക എന്റെ പ്രണയത്തിന്റെ മെത്ത നിറയെ മഞ്ഞ പൂക്കളാണ്. ഒരു വസന്തം മുഴുവന്‍ നിനക്ക് വേണ്ടി കാത്തു വച്ചിട്ടുണ്ട് ഞാന്‍. ഇത്രയും ആനന്ദം നിന്നെ പ്രലോഭിപ്പിക്കുന്നുവെങ്കില്‍,  നീ വരുക.....
ഈ മഞ്ഞു ഉരുകും മുന്‍പ്...ഈ പൂക്കളെല്ലാം വിടരും മുന്‍പ്.... ഞാന്‍ കാത്തിരിക്കുകയാണ് നിന്റെ വരവിനായി......




9 comments:

  1. സത്യസന്ധമായ പ്രണയ പുഷ്പങ്ങൾ ഇനിയും വിരിയട്ടെ....എഴുത്ത് നന്നായിരിക്കുന്നു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  2. kollam nannayittund
    eniyum ethinekal nallathu ezhuthan kazhiyatte

    ReplyDelete
  3. കാലം മായ്കാത്ത മുറിവുമായി നീ ഇപ്പോളും ഓര്‍ക്കുകയാണ് അവളെ ....ഓര്‍ക്കുംതോറും വേദനിപ്പിക്കുന്ന ഒരുതരം മുറിവ് ..വേദന കടിച്ചമര്‍ത്തി സ്വയം ചിരിക്കാന്‍ നീ ശ്രമിച്ചപ്പോള്‍ ഞാന്‍ അറിഞ്ഞില്ല വേദനിക്കുന്ന ഹൃദയം ഉണ്ടെന്നും ....അതില്‍ നോവുന്ന സ്പന്ദങ്ങള്‍ ബാക്കിയനെന്നും .............

    ReplyDelete
  4. innum undo ingane oru pranayam ............?

    ReplyDelete
  5. പ്രണയം അത് പറഞ്ഞു അറുയിക്കാന്‍ പറ്റാത്ത ഒരു അനുഭവം ആണ്. അത് നിനക്ക് കഴിഞ്ഞു യാത്ര തുടരുക ഗീത.

    ReplyDelete
  6. pranayathinu etharayum azhamundennu enikariyillayirunnu
    enthayalum pranayavedinayil kathirikunna geethu thangalude ee kathiruppu shubagaramakatte

    ReplyDelete
  7. NE ENTE SWAPNANGALKU MATHRAM SWANTHAMANU PAKSHE ENIKU EPPOL MOHAM THONNUNNU NINTE KANNUKALIL NOKKI ERIKKKAN ATHINTE AAZHANGALILE NINNODULLA PRANAYATHINTE PAVIZHAPPUTTUKAL THEDAN NEE POLUM ARIYATHE NINNE PRANAYIKKAN EN HRIDHAYAM VEMBEL KOLLUNNU STILL I LOVE YOU FAIZ

    ReplyDelete