12 May 2013

എന്തു പകരം നല്കും ?

                         
  മനുഷ്യകുലത്തിന്റെ വംശപരന്പരയുടെ സുസ്തിരമായ നിലനില് പിന്ന് ദൈവം കഴിഞ്ഞാല് കനിയേണ്ടവളാണമ്മ.അമ്മയുടെ കാരുണ്യമാണ് മക്കളുടെ ജീവിതം .അമ്മയോളം കാരുണ്യമുള്ള ജീവി മറ്റൊന്നുമില്ല. കുഞ്ഞിന്റെ സ്പന്ദനങ്ങളെ ഒരു നോട്ടം കൊണ്ട് കണ്ടറിയുന്ന അമ്മ...  കുഞ്ഞിന് വേണ്ടി മരണം വരെയുള്ള എന്തും സഹിക്കുന്ന അമ്മ... ആസ്നേഹത്തിനു മുന്നില് മക്കളായ നമുക്ക് എന്ത് പകരം നല്കാനു് സാദിക്കും.
                  ത്തുവയസ്സുകാരനു് വീട്ടില് കളിച്ചുല്ലസിച്ചു നടക്കുന്നു. 
അമ്മ വിളിച്ചു. മോനേ...   അവനു് വിളികേട്ടു    എന്തേ അമ്മേ.....
അമ്മ :  ഞാനു് കുളിച്ചുവരാം....  നീ കുഞ്ഞിവാവയെ നോക്കണം....
അവനു് സമ്മതം മൂളി . അമ്മ കുളിക്കാനു് കുളിപ്പുരയില് കയറി..
അവനു് കുഞ്ഞിവാവയുടെ അടുത്തെത്തി .കളിപ്പിച്ചുറക്കി.
മനസ്സിന്റെ ഏകാന്തതയില് അവന്റെ ചിന്തകള് തന്റെ കൂട്ടുകാരിലെത്തി.
വീട്ടിലെ ജോലിക്ക് കണക്ക് പറഞ്ഞ് പണം കൈപറ്റുന്നവര്.
കടയിലേക്ക് നല്കുന്ന പണത്തില് നിന്ന് അടിച്ചുമാറ്റുന്നവര്.....
അവനു് പുസ്തകകൂന്പാരങ്ങളുടെ അടുത്തേക്ക് നീങ്ങി..
നോട്ട് ബുക്കില് നിന്ന് ഒരു പേജും ഒരു പേനയും െഎടുത്തു..
കുറിപ്പെഴുതാനു് ആരംഭിച്ചു..
        നിത്യവും കടയില് പോകുന്നതിന്ന്  :   2 രൂപ
        ചെടിച്ചട്ടിയില് വെള്ളം ഒഴിക്കുവാനു് : 2 രൂപ
        കുഞ്ഞിവാവയെ  നോക്കാനു്             : 1 രൂപ 50പൈസ
                         ആകെ                              : 5 രൂപ 50 പൈസ
       അമ്മക്ക് ഡിസ്കൌണ്ട്                   : 50   പൈസ
                 ബാക്കി                                     : 5  രൂപ
                                                      അമ്മ കുളി കഴിഞ്ഞു വന്നു  ...
അവനു് പതുങ്ങി പതുങ്ങി അമ്മയുടെ അടുത്തെത്തി...
 അമ്മ ചോദിച്ചു എന്താ മോനെ ....നിനക്കൊരു പരുങ്ങല്
 എന്താ  മോന്റെ കയ്യില് ...
അവനു് ആ കുറിപ്പ്  അമ്മയിലേക്ക് നീട്ടി..
അമ്മ മകന്റെ കുറിപ്പ് മുഴുവനു് ഒരാവര്ത്തി  വായിച്ചു
അവന്റെ കയ്യില് നിന്ന്  പേന വാങ്ങി ഡൈനിങ്ങ് ടാബിളിനടുത്ത് വന്നു.
   മകനു് നല്കിയ കുറപ്പിന്റെ  മറുവശത്ത് ഇങ്ങിനെ  എഴുതി,,,
             പത്ത് മാസം വയറ്റില് ചുമന്ന്  നടന്നതിന്ന്             :  0 /
മരണത്തിന്റെ പകുതി വേതന സഹിച്ച് പ്രസവിച്ചതിന്ന്    :  0 /
രണ്ടു വര്ഷം   അമ്മിഞ്ഞപ്പാല്  നല്കിയതിന്ന്                   :  0 /
നിനക്ക് ഭക്ഷണം പാകം ചെയ്തു വിളന്പി തന്നതിന്ന്       :  0 /
നിനക്ക് വേണ്ടി  ഉറക്കമൊഴിച്ചതിന്ന്                                    :  0 /
നിന്റെ വസ്ത്രങ്ങള്  അലക്കിയതിന്ന്                                    :  0 /
                                     ആകെ                                                :  0 /
    കാരണം നീ എന്റെ  മോനാണ് .............
ആ കുറിപ്പ് അമ്മ മകന്ന് തിരിച്ചു നല്കി  ..........
അവനു് അത് വായിച്ചു തീര്ന്നപ്പോഴേക്കും  അവന്റെ  കണ്ണുകള് നിറഞ്ഞിരുന്നു.
അമ്മയെ കെട്ടിപ്പിടിച്ചു കരയാനു് തുടങ്ങി....
ഈ നിമിഷമാണ് അമ്മക്ക് എന്തു പകരം നല്കുമെന്ന് അവനു് ചിന്തിച്ചത് .



  

25 Apr 2013

സ്നേഹിക്കണം പ്രകൃതിയെ ... ഓര്ക്കണം രക്ഷിതാവിനെ...

         
 കാരുണ്യവാനായ അള്ളാഹു സര് വ്വ ജീവികളോടും കരുണയോടെ വര്ത്തിക്കുവാനാണ് ആവശ്യപ്പെടുന്നത്. ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയായ മനുഷ്യന് മറ്റു ജീവജാലങ്ങള്ക്ക് ആശ്വാസവും അഭയകേന്ദ്രവുമാവണം.
         അംറുബ്നുല് ആസ്(റ)വിന്റെ നേതൃത്വത്തിലുള്ള ഒരു സൈന്യം അലക്സാണ്ട്രിയയിലേക്ക് പുറപ്പെടുകയാണ്. യാത്രമദ്ധ്യേ തന്പടിച്ചിരുന്ന  കൂടാരം പൊളിച്ചു മാറ്റാന് ഒരുങ്ങവെ കൂടാരത്തിന്റെ മുകളില് ഒരു പ്രാവ് മുട്ടയിട്ടതായി കണ്ടു. സൈന്യാധിപനായ അംറ്(റ) പറഞ്ഞു. ഈ പ്രാവ് നമ്മുടെ അടുത്ത് അഭയം കണ്ടെത്തിയതാണ്. അതിന്റെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങല് പറന്ന് പോകുന്നത് വരെ കൂടാരം പൊളിക്കരുത് . അതിന്റെ സംരക്ഷണത്തിന് ഒരു പാറാവുകാരനെ കൂടി അവിടെ നിറുത്തിയാണ് അവര് യാത്ര പോയത്.
         മറ്റു ജീവജാലങ്ങളുടെ അവകാശങ്ങള് മറന്ന് ഭൂമിയുടെ ആവാസ വ്യവസ്ഥകളെ നാം തകിടം മറിക്കുകയാണ്. ഇത് ആക്ഷേപിക്കപ്പെടേണ്ടതാണ്.ഭൂമിയുടെ പച്ചപ്പ് നിലനിറുത്ത്ണ എന്നത് പോലെ ഭൂമിയുടെതന്നെ നിലനില്പിമാവശ്യമായ പവ്വതങ്ങളെയും സംരക്ഷിക്കപ്പെടണം. പരിസ്ഥിതിക്ക് വൈകൃതം വരുത്തുന്ന ഒന്നും നമ്മളില് നിന്നുണ്ടാവരുത്.
        ഒരു മുസ് ലിം കൃഷി ചെയ്തു നട്ടു പിടിപ്പിച്ച മരത്തില് നിന്ന് പക്ഷികള് ,മനുഷ്യര് , മൃഗങ്ങള് തുടങ്ങിയവ ഭക്ഷിക്കുകയും ചെയ്താല് അവന് അത് സ്വദഖയായി പരിഗണിക്കപ്പെടും എന്നാണ് പ്രവാചക പാഠം .
         ഒലീവ് ചെടി നടുകയായിരുന്ന ഒരു വൃദ്ധന്റെ അരികിലൂടെ അനൂശര് വാന് ചക്രവത്തി കടന്ന് പോകുന്നു .ചക്രവത്തി ചോദിച്ചു . നിങ്ങള് ഒലീവ് നടുന്ന പ്രായത്തിലല്ല ഉള്ളത്.അത് വൈകി മാത്രം കായ്ക്കുന്ന വൃക്ഷമാണ്. വൃദ്ധന് പറഞ്ഞു .. മുന്പുള്ളവര് നട്ടു പിടിപ്പിച്ചു.നാം തിന്നു. നമുക്ക് ശേഷമുള്ളവര്ക്ക് നാം നട്ടു പിടിപ്പിക്കുന്നു.