25 Apr 2013

സ്നേഹിക്കണം പ്രകൃതിയെ ... ഓര്ക്കണം രക്ഷിതാവിനെ...

         
 കാരുണ്യവാനായ അള്ളാഹു സര് വ്വ ജീവികളോടും കരുണയോടെ വര്ത്തിക്കുവാനാണ് ആവശ്യപ്പെടുന്നത്. ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയായ മനുഷ്യന് മറ്റു ജീവജാലങ്ങള്ക്ക് ആശ്വാസവും അഭയകേന്ദ്രവുമാവണം.
         അംറുബ്നുല് ആസ്(റ)വിന്റെ നേതൃത്വത്തിലുള്ള ഒരു സൈന്യം അലക്സാണ്ട്രിയയിലേക്ക് പുറപ്പെടുകയാണ്. യാത്രമദ്ധ്യേ തന്പടിച്ചിരുന്ന  കൂടാരം പൊളിച്ചു മാറ്റാന് ഒരുങ്ങവെ കൂടാരത്തിന്റെ മുകളില് ഒരു പ്രാവ് മുട്ടയിട്ടതായി കണ്ടു. സൈന്യാധിപനായ അംറ്(റ) പറഞ്ഞു. ഈ പ്രാവ് നമ്മുടെ അടുത്ത് അഭയം കണ്ടെത്തിയതാണ്. അതിന്റെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങല് പറന്ന് പോകുന്നത് വരെ കൂടാരം പൊളിക്കരുത് . അതിന്റെ സംരക്ഷണത്തിന് ഒരു പാറാവുകാരനെ കൂടി അവിടെ നിറുത്തിയാണ് അവര് യാത്ര പോയത്.
         മറ്റു ജീവജാലങ്ങളുടെ അവകാശങ്ങള് മറന്ന് ഭൂമിയുടെ ആവാസ വ്യവസ്ഥകളെ നാം തകിടം മറിക്കുകയാണ്. ഇത് ആക്ഷേപിക്കപ്പെടേണ്ടതാണ്.ഭൂമിയുടെ പച്ചപ്പ് നിലനിറുത്ത്ണ എന്നത് പോലെ ഭൂമിയുടെതന്നെ നിലനില്പിമാവശ്യമായ പവ്വതങ്ങളെയും സംരക്ഷിക്കപ്പെടണം. പരിസ്ഥിതിക്ക് വൈകൃതം വരുത്തുന്ന ഒന്നും നമ്മളില് നിന്നുണ്ടാവരുത്.
        ഒരു മുസ് ലിം കൃഷി ചെയ്തു നട്ടു പിടിപ്പിച്ച മരത്തില് നിന്ന് പക്ഷികള് ,മനുഷ്യര് , മൃഗങ്ങള് തുടങ്ങിയവ ഭക്ഷിക്കുകയും ചെയ്താല് അവന് അത് സ്വദഖയായി പരിഗണിക്കപ്പെടും എന്നാണ് പ്രവാചക പാഠം .
         ഒലീവ് ചെടി നടുകയായിരുന്ന ഒരു വൃദ്ധന്റെ അരികിലൂടെ അനൂശര് വാന് ചക്രവത്തി കടന്ന് പോകുന്നു .ചക്രവത്തി ചോദിച്ചു . നിങ്ങള് ഒലീവ് നടുന്ന പ്രായത്തിലല്ല ഉള്ളത്.അത് വൈകി മാത്രം കായ്ക്കുന്ന വൃക്ഷമാണ്. വൃദ്ധന് പറഞ്ഞു .. മുന്പുള്ളവര് നട്ടു പിടിപ്പിച്ചു.നാം തിന്നു. നമുക്ക് ശേഷമുള്ളവര്ക്ക് നാം നട്ടു പിടിപ്പിക്കുന്നു.